ജാമിഅഃയുടെ അമ്പത് പണ്ഡിത പ്രതിഭകള്‍ക്ക് പുരസ്‌കാരം

ഫൈസാബാദ്: പട്ടിക്കാട് ജാമിഅഃ നൂരിയ്യഃ അറബിക് കോളേജിന്റെ സുവര്‍ണ്ണ ജൂബിലയുടെ രണ്ടാം ദിനത്തിന് തുടക്കമായത് ഫൈസി പ്രതിഭാ പുരസ്‌കാരത്തോടെയാണ്. ജാമിഅഃയില്‍ നിന്ന് ഫൈസി ബുരുദം നേടി പുറത്തിറങ്ങിയ ആറായിരത്തിലധികം വരുന്ന പണ്ഡിതരില്‍ നിന്ന് തെരഞ്ഞടുക്കപ്പെട്ട അമ്പത് പ്രതിഭകളെയാണ് പുരസ്‌കാരം നല്‍കി ആദരിച്ചത്. കോളേജ് പ്രിന്‍സപ്പളായിരുന്ന കോട്ടുമല അബൂബക്കര്‍ മുസ്‌ലിയാരുടെ സ്മിരണക്കായി ഏര്‍പ്പെടുത്തിയ പ്രഥമ പുരസ്‌കാരമാണ് ഇന്നലെ നല്‍കിയത്. വ്യത്യസ്ത മേഖലകളില്‍ കഴിവ് തെളിയിച്ചവരെയാണ് പുരസ്‌കാരത്തിനായി തിരഞ്ഞെടുത്തത്. സമസ്ത മുശാവറാ അംഗങ്ങളായ 14 പേര്‍ക്ക് പുറമെ ദര്‍സ്, സംഘാടനം, പത്ര പ്രവര്‍ത്തന, ഇസ്‌ലാമിക് സാഹിത്യം, അറബിക് കവിത, ഗവേഷണം തുടങ്ങി മേഖലകളില്‍ കഴിവ് തെളിയിച്ച പ്രതിഭകള്‍ക്കാണ് പുരസ്‌കാരം സമ്മാനിച്ചത്. പാണക്കാട് സയ്യിദ് ഹൈദരലി ശിഹാബ് തങ്ങള്‍ പുരസ്‌കാരം വിതരണം ചെയ്തു. പ്രൊഫ.ആലിക്കുട്ടി മുസ്‌ലിയാര്‍ അദ്ധ്യക്ഷത വഹിച്ചു. പി.പി മുഹമ്മദ് ഫൈസി, സയ്യിദ് സാദിഖലി ശിഹാബ് തങ്ങള്‍ സംസാരിച്ചു. നേരത്തെ പുരസസ്‌കാര ജേതാക്കളായ പാണക്കാട് സയ്യിദ് ഹൈദരലി ശിഹാബ് തങ്ങള്‍, പ്രൊഫ.ആലിക്കുട്ടി മുസ്‌ലിയാര്‍ എന്നിവര്‍ക്ക് തിരുവനന്തപുരത്ത് നടന്ന ചടങ്ങല്‍ മുഖ്യ മന്ത്രി ഉമ്മന്‍ ചാണ്ടി പുരസ്‌കാരം സമ്മാനിച്ചിരുന്നു