MADRASSA NEWS




കേരളമൊഴികെ ഇന്ത്യയിലൊരിടത്തും വ്യവസ്ഥാപിത മദ്‌റസകളില്ല : ഡോ. അക്തര്‍ സിദ്ധീഖ്‌


ചേളാരി : ഇന്ത്യയിലൊരിടത്തും കേരളത്തിലേത്‌ പോലെ വ്യവസ്ഥാപിത രീതിയില്‍ മദ്‌റസകള്‍ പ്രവര്‍ത്തിക്കുന്നില്ലെന്ന്‌ ഡോ. അക്തര്‍ സിദ്ദീഖ്‌ അഭിപ്രായപ്പെട്ടു. വെസ്റ്റ്‌ബംഗാളില്‍ സര്‍ക്കാര്‍ നടത്തുന്ന ഏതാനും മദ്‌റസകളില്‍ സരോജിനിയും സദാനന്ദനുമാണ്‌ അധ്യപകര്‍, ചില വടക്കെ ഇന്ത്യന്‍ സംസ്ഥാനങ്ങളില്‍ സര്‍ക്കാര്‍ ഫണ്ടുപയോഗിച്ച്‌ എം.എല്‍.എ. നടത്തുന്ന മദ്‌റസകള്‍ക്ക്‌ ബോര്‍ഡ്‌ മാത്രമാണുള്ളത്‌. കുട്ടികളോ പഠിതാക്കളോ ഇല്ല. സാമാജികര്‍ ഫണ്ട്‌ വാങ്ങി കണക്കുണ്ടാക്കി സര്‍ക്കാറുകളെ തെറ്റിദ്ധരിപ്പിക്കുകയാണ്‌. ഇതിന്‌ ഉദ്യോഗസ്ഥ രാഷ്‌ട്രീയ പിന്തുണയും ഉണ്ട്‌. ചേളാരി സമസ്‌താലയത്തില്‍ നല്‍കിയ സ്വീകരണത്തിന്‌ നന്ദിപറഞ്ഞു സംസാരിക്കുകയായിരുന്നു അദ്ദേഹം. ഡോ.എന്‍.എ.എം. അബ്‌ദുല്‍ഖാദിര്‍ അദ്ധ്യക്ഷത വഹിച്ചു. ബശീര്‍ പനങ്ങാങ്ങര, പിണങ്ങോട്‌ അബൂബക്കര്‍ സംസാരിച്ചു.

ലക്‌നൗ ദാറുല്‍ഉലൂമുമായി ബന്ധപ്പെട്ട ഏതാനും മതപാഠശാലകള്‍ ഒഴിച്ചുനിര്‍ത്തിയാല്‍, വ്യവസ്ഥാപിത കരിക്കുലവും പഠനവും നടക്കുന്ന ഏക സംസ്ഥാനം കേരളമാണെന്നും ഈരംഗത്ത്‌ സമസ്‌ത ഏറ്റെടുത്ത്‌ വിജയിപ്പിച്ച മതധര്‍മ്മം വില മതിക്കാത്തതാണെന്നും ഡോ. സിദ്ധീഖ്‌ അഭിപ്രായപ്പെട്ടു.
ഡല്‍ഹി ജാമിയ്യ മില്ലിയ്യ യൂണിവേഴ്‌സിറ്റിയില്‍ വിസിറ്റിംഗ്‌ പ്രൊഫസറായ ഡോ. അക്തര്‍ സിദ്ധീഖ്‌ അമ്പതിലധികം അന്താരാഷ്‌ട്ര സെമിനാറുകളില്‍ പ്രബന്ധം അവതരിപ്പിച്ചിട്ടുണ്ട്‌. എഴുപതിലധികം ഗ്രന്ഥങ്ങളുടെ കര്‍ത്താവായ ഡോ. അക്‌തര്‍സിദ്ദീഖ്‌ എന്‍.സി.ടി.ഇ. മുന്‍ ചെയര്‍മാന്‍ കൂടിയാണ്‌.


സമസ്ത സ്കൂള്‍ വര്‍ഷ പൊതു പരീക്ഷ: അവാര്‍ഡ് ദാനം








കെ.ടി.മാനു മുസ്‌ലിയാര്‍ സ്‌മാരക അവാര്‍ഡുകള്‍ ഈ വര്‍ഷം മുതല്‍

തേഞ്ഞിപ്പലം : സമസ്‌ത കേരള ഇസ്‌ലാം മത വിദ്യാഭ്യാസ ബോര്‍ഡിനു കീഴിലുള്ള മദ്‌റസകളിലെ +2 പരീക്ഷയില്‍ കൂടുതല്‍ മാര്‍ക്ക്‌ നേടുന്ന വിദ്യാര്‍ത്ഥികള്‍ക്ക്‌ കെ.ടി. മാനു മുസ്‌ലിയാരുടെ പേരില്‍ പ്രത്യേക സ്‌മാരക അവാര്‍ഡ്‌ ഏര്‍പ്പെടുത്തി.
കേരളത്തിന്‌ അകത്തും പുറത്തുമായി പ്രവര്‍ത്തിക്കുന്ന 403 റെയ്‌ഞ്ചുകളില്‍ നിന്ന്‌ കൂടുതല്‍ മാര്‍ക്ക്‌ നേടുന്ന ഓരോ വിദ്യാര്‍ത്ഥിക്ക്‌ 2000 രൂപ വീതമാണ്‌ അവാര്‍ഡുകള്‍ നല്‍കുക. മുന്‍കാല നേതാക്കളുടെ സ്‌മരണക്കായി പത്താം ക്ലാസുകാര്‍ക്ക്‌ നല്‍കിവരുന്ന സ്‌മാരക അവാര്‍ഡ്‌ 1500 രൂപയായും, ഏഴാം ക്ലാസില്‍ 1000 രൂപയായും ഉയര്‍ത്തി. 403 റെയ്‌ഞ്ചുകളിലെ ഓരോ വിദ്യാര്‍ത്ഥികള്‍ക്കാണ്‌ ഈ അവാര്‍ഡുകള്‍ നല്‍കുക. 18 ലക്ഷം രൂപയാണ്‌ ഒരു വര്‍ഷം അവാര്‍ഡുകള്‍ക്ക്‌ മാത്രമായി വിനിയോഗിക്കുക. സര്‍വ്വീസിലിരിക്കെ മരണപ്പെടുന്ന മദ്‌റസാ അധ്യാപകരുടെ ആശ്രിതര്‍ക്ക്‌ നല്‍കിവരുന്ന മരണാനന്തര ക്രിയാ സഹായം 4000 രൂപയായി ഉയര്‍ത്തി. 


ചേളാരി സമസ്‌ത ഓഡിറ്റോറിയത്തില്‍ ചേര്‍ന്ന സംസ്ഥാന എക്‌സിക്യുട്ടീവ്‌ കൗണ്‍സിലില്‍ സി.കെ.എം. സ്വാദിഖ്‌ മുസ്‌ലിയാര്‍ അധ്യക്ഷത വഹിച്ചു. എം.എം. മുഹ്‌യിദ്ദീന്‍ മുസ്‌ലിയാര്‍ ആലുവ ,ഡോ. എന്‍.എ.എം. അബ്ദുല്‍ ഖാദര്‍, ടി.പി. അബ്ദുല്ല മുസ്‌ലിയാര്‍ മേലാക്കം, മൊയ്‌തീന്‍ മുസ്‌ലിയാര്‍ പുറങ്ങ്‌, കെ.സി.അഹ്‌മദ്‌ കുട്ടി മൗലവി കോഴിക്കോട്‌, അബ്ദുല്ല മാസ്റ്റര്‍ കൊട്ടപ്പുറം, മൊയ്‌തീന്‍കുട്ടി ഫൈസി വാക്കോട്‌, കെ.ടി. അബ്ദുല്ല മൗലവി കാസര്‍കോഡ്‌, എം.എം. ഇമ്പിച്ചിക്കോയ മുസ്‌ലിയാര്‍ വയനാട്‌, പി. ഹസന്‍ മുസ്‌ലിയാര്‍ മലപ്പുറം, ഒ.എ. ശരീഫ്‌ ദാരിമി കോട്ടയം എന്നിവര്‍ സംസാരിച്ചു. ഡോ.ബഹാഉദ്ദീന്‍ മുഹമ്മദ്‌ നദ്‌വി സ്വാഗതവും കൊടക്‌ അബ്ദദുറഹിമാന്‍ മുസ്‌ലിയാര്‍ നന്ദിയും പറഞ്ഞു.


20 മദ്റസകള്‍ക്ക് കൂടി സമസ്തയുടെ അംഗീകാരം

ചേളാരി: 20 മദ്റസകള്‍ക്ക് സമസ്ത കേരള ഇസ്ലാം മത വിദ്യാഭ്യാസ ബോര്‍ഡ് അംഗീകാരം നല്‍കി. ഇതോടെ രാജ്യത്തെ ഏറ്റവും വലിയ മദ്രസാ പ്രസ്ഥാനമായ സമസ്ത കേരള ഇസ്‌ലാം മത വിദ്യാഭ്യാസ ബോര്‍ഡിന്റെ അംഗീകാരമുള്ള മദ്റസകളുടെ എണ്ണം 9063 ആയി ഉയര്‍ന്നു.
അഞ്ചിനട്ക്ക ബുസ്താനുല്‍ ഉലൂം മദ്റസ, പവിത്രനഗര്‍ മദ്റസത്തുല്‍ മുഖദ്ദസ്, മുഗ്ലിയ-ബൊലമെ തഅ്ലീമുല്‍ ഇസ്ലാം, സുണ്ണമൂലെ നൂറുല്‍ ഇസ്ലാം (ദക്ഷിണ കന്നഡ ജില്ല), ബാലടുക്ക നൂറുല്‍ ഇസ്ലാം, പാഡലടുക്ക ഖിള്രിയ്യ, ഉപ്പള ട്വിങ്ക്ള്‍ കിഡ്സ് പ്ളേ സ്കൂള്‍ മദ്റസ, ലിറ്റില്‍ ലില്ലി ഇംഗ്ളീഷ് മീഡിയം സ്കൂള്‍, ചെനാന്‍ സിറാജുല്‍ ഹുദാ (കാസര്‍കോട് ജില്ല), ഗാന്ധിനഗര്‍ ദാറുസ്സലാം (കണ്ണൂര്‍ ജില്ല), നടുവപ്പെട്ടി തന്‍വീറുസ്വിബ്യാന്‍, പാന്തറ ഇര്‍ഷാദുല്‍ വില്‍ദാന്‍, റഹ്മത്ത്നഗര്‍-കരിപ്പോല്‍ ഇമാദുല്‍ ഇസ്ലാം, കുന്നത്തുവട്ട ഹിദായത്തുസ്വിബ്യാന്‍, കുരിക്കലംപാട് ബുസ്താനുല്‍ ഉലൂം (മലപ്പുറം ജില്ല), 2-ാം മൈല്‍ ചങ്ങലീരി നൂറുല്‍ ഹുദാ മദ്റസ (പാലക്കാട് ജില്ല), തളിക്കുളം-പത്താംകല്ല് മദ്റസത്തുല്‍ ബദരിയ്യ, തളിക്കുളം നൂറുല്‍ഹിദായ മദ്റസ (തൃശൂര്‍ ജില്ല), എസ്. ഏലൂക്കര മദ്റസത്തുരിഫാഇയ്യ (എറണാകുളം ജില്ല), ചിറ്റാറ്റുമുക്ക് ഖാദിരിയ്യ (തിരുവനന്തപുരം ജില്ല) എന്നിവക്കാണ് അംഗീകാരം ബോര്‍ഡിന്റെ ലഭിച്ചത്.

സമസ്ത വിദ്യാഭ്യാസ ബോര്‍ഡ് നിര്‍വാഹകസമിതി യോഗത്തില്‍ സമസ്ത കേരള ഇസ്‌ലാം മത വിദ്യാഭ്യാസ ബോര്‍ഡ്‌ പ്രസിഡന്‍റ് ശൈഖുനാ ടി.കെ.എം. ബാവ മുസ്ലിയാര്‍ അധ്യക്ഷത വഹിച്ചു. സമസ്ത കേരള ജംഇയ്യത്തുല്‍ ഉലമ ജനറല്‍ സെക്രട്ടറി സൈനുല്‍ ഉലമ ചെറുശ്ശേരി സൈനുദ്ദീന്‍ മുസ്ലിയാര്‍ ഉദ്ഘാടനം ചെയ്തു. സമസ്ത കേരള ഇസ്‌ലാം മത വിദ്യാഭ്യാസ ബോര്‍ഡ്‌ ജനറല്‍ സെക്രട്ടറി ശൈഖുനാ പി.കെ.പി. അബ്ദുസലാം മുസ്ലിയാര്‍ സ്വാഗതവും മാനേജര്‍ പിണങ്ങോട് അബൂബക്കര്‍ നന്ദിയും പറഞ്ഞു.


പുത്തന്‍ചിറ പടിഞ്ഞാറെ മഹല്ല് മദ്രസയില്‍  Plus  One  and  Plus two  ആരംഭിച്ചു


പുത്തന്‍ചിറ : പുത്തന്‍ചിറ  പടിഞ്ഞാറെ   മഹല്ല്    തഹ്ലീമുല്‍    ഇസ്ലാം     മദ്രസയില്‍     Plus Two  തുടങ്ങുന്നതിന്റെ  ഭാഗ മയി  ഇ വര്ഷം മുതല്‍  Plus one  ആരംഭിച്ചു. നിലവില്‍ പത്താം  തരം വരെ  മദ്രസ്സ നല്ല നിലയില്‍ നടന്നു വരുന്നു. മദ്രസ  പുതിയ   അഡ്മിഷന്‍    ആരംഭിച്ചതായി   സദര്‍ മുഅല്ലിം അറിയിച്ചു.  പുതിയ കുട്ടികളെ ഉടനെ മദ്രസ്സയില്‍  ചേര്കണം  മെന്നു   മദ്രസ്സ   കമിറ്റി ഭാരവാഹികള്‍ മഹല്ല്   നിവാസികളോട് അഭ്യര്‍ഥിച്ചു. മഹല്ലില്‍   ഇസ്ലാമിക   വിദ്യാഭാസം ലഭികാത്ത കുട്ടികള്‍ ഉണ്ടാവുകാന്‍ പാടില്ല എന്നും ആഹ്വാനം ചെയ്തു. മദ്രസയില്‍    പുതിയ അധ്യഭാന   വര്ഷം  വളരെ ഭംഗി യായി ആരംഭിച്ചു. എല്ലാ പുതിയ വിദ്യാര്‍ഥികള്‍കും


പുത്തന്‍ ചിറ   എസ്. കെ .എസ് .എസ്. എഫ് .     ആശംസകള്‍      നേര്‍ന്നു. 
എസ്. കെ .എസ് .എസ്. എഫ് , യു. എ. ഇ. പുത്തന്‍ ചിറ കമിറ്റിയും എല്ലാ വിദ ആശംസകളും നേര്‍ന്നു.


തദ്രീബ്: മദ്രസാ പ്രസ്ഥാന രംഗത്ത് വ്യത്യസ്തമായ കര്‍മപദ്ധതി



"തദ്രീബ്' എന്ന അറബി പദത്തിന് പരിശീലനം എന്നാണര്‍ത്ഥം. പരിശീലനമെന്നത്; നിലവിലുള്ള അവസ്ഥയില്‍ മാറ്റം വരുത്തുന്നതിനുള്ള ഫലപ്രദവും ആസൂത്രിതവും അക്കാദമിക സ്വഭാവത്തിലുള്ളതുമായ ഇടപെടലാണ്. അത്തരത്തിലുള്ള ഒരു ഇടപെടലാണ് സമസ്ത കേരള ജംഇയ്യത്തുല്‍ മുഅല്ലിമീന്‍ സെന്‍ട്രല്‍ കൗണ്‍സിലിന്റെ ആഭിമുഖ്യത്തില്‍ ഈ വര്‍ഷം മുതല്‍ ആരംഭിക്കുന്നത്. വരുന്ന രണ്ടു വര്‍ഷത്തേക്കു തയാര്‍ ചെയ്തിരിക്കുന്ന ഈ പദ്ധതി കേരളത്തിലെ മദ്റസാ പ്രസ്ഥാനത്തെ കൂടുതല്‍ സക്രിയവും സജീവവുമാക്കിത്തീര്‍ക്കുമെന്നു പ്രത്യാശിക്കാം. രണ്ടുവര്‍ഷം കഴിഞ്ഞ് കുറവുകള്‍ പരിഹരിച്ച് ഈ പദ്ധതി വ്യവസ്ഥാപിതമാക്കി നിലനിര്‍ത്തുകയാണ് ഇപ്പോള്‍ ലക്ഷ്യമാക്കുന്നത്.

നാളിതുവരെയായി കേരളത്തിനകത്തും പുറത്തുമുള്ള അധ്യാപകസമൂഹത്തിന്റെ ക്ഷേമകാര്യങ്ങള്‍ക്കുവേണ്ടി വിവിധ പദ്ധതികള്‍ ആവിഷ്കരിക്കുകയും അക്കാദമിക വളര്‍ച്ചക്കുവേണ്ട സൗകര്യങ്ങള്‍ ഏര്‍പ്പെടുത്തുകയും ചെയ്യുന്നതില്‍ ജംഇയ്യത്തുല്‍ മുഅല്ലിമീന്‍ ഇതിനകം വിജയിച്ചിട്ടുണ്ട്. സമസ്ത കേരള ഇസ്ലാംമത വിദ്യാഭ്യാസ ബോര്‍ഡുമായി ചേര്‍ന്നു പ്രവര്‍ത്തിക്കുന്ന ഈ സംഘത്തില്‍ ഒരു ലക്ഷത്തിലേറെ അധ്യാപകര്‍ അംഗങ്ങളായുണ്ട്. വര്‍ഷത്തില്‍ ആറു തവണ നടക്കുന്ന റെയ്ഞ്ച് യോഗങ്ങളിലൂടെ മദ്രസാരംഗത്തെ ക്ലാസ് റൂം പ്രവര്‍ത്തനങ്ങളെ മെച്ചപ്പെടുത്തുന്നതിനും പുതിയ ബോധനരീതികളെ വിനിമയം ചെയ്യുന്നതിനും അധ്യാപകര്‍ക്കു സാധിച്ചിട്ടുണ്ട്. ഈ റെയ്ഞ്ച് യോഗങ്ങളെ കൂടുതല്‍ കാര്യക്ഷമമായി പരിവര്‍ത്തിപ്പിച്ചെടുക്കുകയെന്ന ആശയമാണ് "തദ്രീബ്' പദ്ധതി ലക്ഷ്യമിടുന്നത്.പാഠ്യവസ്തുവിന്റെയും പഠിതാവിന്റെയും ഇടയില്‍ കലാപരമായ ഒരു ദൗത്യം നിര്‍വഹിക്കുന്ന ഏറ്റവും സചേതനമായ കണ്ണിയാണ് അധ്യാപകന്‍. പാഠ്യവസ്തു അചേതനമാണ്. പഠിതാവാകട്ടെ ഏറ്റവും ചൈതന്യമുള്ള ജൈവവസ്തുവും. പഠിതാവിന്റെ ജൈവ ഘടനക്കും ബൗദ്ധിക നിലയ്ക്കുമനുസരിച്ച് പാഠ്യവസ്തുവിന് ജീവന്‍ നല്‍കുകയെന്ന ദൗത്യമാണ് അധ്യാപകന്‍ നിര്‍വ്വഹിക്കുന്നത്. നല്ലൊരു അധ്യാപകന്റെ പ്രതിഭക്കു വിധേയമാകാത്ത പാഠ്യവസ്തു അചേതനമായിത്തന്നെ കിടക്കും. അതു കുട്ടി മനഃപാഠമാക്കുന്നുണ്ടാകാം. എന്നാല്‍ കുട്ടിയുടെ സ്വഭാവരീതിയിലും സാംസ്കാരിക നിലപാടുകളിലും അതു യാതൊരു തരം മാറ്റവും ഉണ്ടാക്കിക്കൊള്ളണമെന്നില്ല. പഠനം ഒട്ടും രസകരമല്ലാത്ത ഒരുതരം വരണ്ട അനുഭവമായി മാറുകയും ചെയ്യും. അതുകൊണ്ടുതന്നെ അധ്യാപക ശാക്തീകരണം ഏറ്റവും അനിവാര്യമായി വരുന്നു. ഏറ്റവും മികച്ച ബോധനരീതികളെ അധ്യാപകരിലെത്തിക്കുകയെന്നത് പ്രസക്തമായി വരുന്നു.കുട്ടികളുടെ ബൗദ്ധിക നിലവാരത്തിലും ചിന്താപ്രക്രിയയിലുമുണ്ടായിക്കൊണ്ടിരിക്കുന്ന ഗണനീയമായ മാറ്റങ്ങളെ ഇന്നത്തെ വിദ്യാഭ്യാസ സമൂഹം ഗൗരവപൂര്‍വ്വം ആലോചിക്കുന്നുണ്ട്. ഈ ഘട്ടത്തില്‍ പരീക്ഷ കേന്ദ്രീകരിച്ചുള്ള പഠനം എന്നതിനപ്പുറത്ത് മതപരമായ അനുഭവങ്ങള്‍ നല്‍കിയുള്ള ഇടപെടലുകള്‍ എല്ലാവരും ആഗ്രഹിക്കുന്നുണ്ട്. അറിവ് ബോധനത്തിലേക്ക് കൈപിടിച്ചുയര്‍ത്തുന്ന ഒരു സ്വഭാവിക പ്രക്രിയയായി വരണം വിദ്യാഭ്യാസം. അതിന് ക്ലാസ് മുറിയിലെ പഠനപ്രവര്‍ത്തനങ്ങള്‍ വൈവിധ്യമുള്ളതായിരിക്കണം, തീവ്രമായതായിരിക്കണം, പുനരനുഭവങ്ങള്‍ക്കു പാകമാവണം, കുട്ടിയുടെ പ്രകൃതം അറിഞ്ഞുകൊണ്ടുള്ളതാവണംനല്ല പരിശീലനം സിദ്ധിച്ച, വേണ്ടത്ര അവബോധം നേടിയ അധ്യാപക സമൂഹത്തെയാണ് "തദ്രീബ്' ലക്ഷ്യമാക്കുന്നത്. ഇതിനായി റൈഞ്ച് യോഗങ്ങളില്‍ നേരത്തെ ഉണ്ടായിരുന്ന ആശയങ്ങളെ അടിസ്ഥാനപ്പെടുത്തിത്തന്നെ പ്രക്രിയകളില്‍ മാറ്റം വരുത്തിയിരിക്കുന്നു. ആധുനിക മനഃശാസ്ത്രവും പഠനബോധന തന്ത്രങ്ങളും സമഗ്രമായി അവതരിപ്പിക്കുന്ന 45 മിനുട്ട് നേരത്തെ ജനറല്‍ ടോക്ക് ഓരോ റെയ്ഞ്ച് പാഠശാലകളുടെയും ഭാഗമാക്കി മാറ്റിയിട്ടുണ്ട്. ഇതിനായി പ്രത്യേക ഇന്റര്‍വ്യൂ നടത്തി തെരഞ്ഞെടുക്കപ്പെട്ട 110ഓളം റിസോഴ്സ് അംഗങ്ങള്‍ക്കു സംസ്ഥാനതലത്തില്‍ പരിശീലനം നല്‍കിക്കഴിഞ്ഞു. ഓരോ ജില്ലകളിലും റെയ്ഞ്ചുകളുടെ എണ്ണത്തിനനുസരിച്ച് റിസോഴ്സ് അംഗങ്ങളെ വിന്യസിക്കുന്നുണ്ട്. മൂന്ന് റെയ്ഞ്ചുകള്‍ക്ക് ഒരു റിസോഴ്സ് എന്ന രീതിയിലാവും പ്രവര്‍ത്തനങ്ങള്‍ സാധിച്ചെടുക്കുക.റെയ്ഞ്ച് പാഠശാലയില്‍ സംബന്ധിക്കുന്ന എല്ലാ അധ്യാപകരുടെയും പങ്കാളിത്തം പൂര്‍ണമായും ഉറപ്പുവരുത്തുന്ന "വര്‍ക്ക്ഷീറ്റ്' നിര്‍മാണമാണ് മറ്റൊരു പ്രവര്‍ത്തനം. അധ്യാപകര്‍ ഗ്രൂപ്പുകളായിത്തിരിഞ്ഞ് 6 പാഠങ്ങളെ ആസൂത്രണം ചെയ്യുകയാണ് രീതി. പഠനപ്രവര്‍ത്തനങ്ങളുടെ തുടക്കം, പ്രയാസമുള്ള ഭാഗങ്ങളെ എളുപ്പമാക്കല്‍, പ്രശ്നങ്ങളുടെ കുട്ടികളെ പരിഗണിക്കല്‍, പഠനോപകരണങ്ങളുടെ വിനിയോഗം എന്നിവയെല്ലാം ഇതില്‍ ഉള്‍ചേര്‍ന്നുവരും. ഓരോ ഗ്രൂപ്പും ചര്‍ച്ചാധാരകള്‍ അവതരിപ്പിക്കുകയും അധ്യാപകര്‍ വര്‍ക്ക്ബുക്കില്‍ കുറിച്ചെടുക്കുകയും ചെയ്യും. 6 അവതരണങ്ങളില്‍ ഏറ്റവും മികച്ച ഒരു രീതി അടുത്ത പാഠശാലയിലെ മോഡല്‍ക്ലാസിനു വേണ്ടി തെരഞ്ഞെടുക്കുകയും ചെയ്യും. സഹവര്‍ത്തിക പഠനം (ഇീഹഹമയീൃമശേ്ല ഘലമൃിശിഴ) എന്ന ആധുനിക പഠന സമീപനമാണ് ഇവിടെ അവലംബിക്കപ്പെടുന്നത്.രണ്ട് വര്‍ഷക്കാലം ഈ പദ്ധതി കൂടുതല്‍ ക്രിയാത്മകമായി നടക്കുന്നതിനു ചില അനുബന്ധപ്രവര്‍ത്തനങ്ങള്‍ കൂടി ഇതില്‍ ഉള്‍പെടുത്തിയിട്ടുണ്ട്. ഇതനുസരിച്ച് സംസ്ഥാനത്ത് 313 മദ്റസകളെ മാതൃകാ വിദ്യാലയമായി തെരഞ്ഞെടുക്കും. ശിശുസൗഹൃദ ക്ലാസ്മുറികള്‍, അധ്യാപക സ്ഥിരത, പ്രഭാത അസംബ്ലി, ബാലവേദി പ്രവര്‍ത്തനങ്ങള്‍, മദ്റസാ ലൈബ്രറി, ഫലപ്രദമായ രക്ഷാകര്‍തൃസമിതി പ്രവര്‍ത്തനം, വിദ്യാലയ പരിസരം, കുട്ടികളുടെ പഠന പുരോഗതി എന്നിവ വിലയിരുത്തിയാവും മാതൃകാ വിദ്യാലയങ്ങളെ തെരഞ്ഞെടുക്കുക. ഇത്തരം പ്രവര്‍ത്തനങ്ങള്‍ക്ക് ക്രിയാത്മകമായി നേതൃത്വം നല്‍കുന്ന 1001 അധ്യാപകരെയും പദ്ധതി കാലയളവില്‍ തെരഞ്ഞെടുത്ത് ആദരിക്കും. തദ്രീബ് ഏറ്റവും നന്നായി ഉള്‍കൊണ്ട് വിജയിപ്പിക്കുന്ന 33 റെയ്ഞ്ചു കമ്മിറ്റികളെയും പ്രത്യേകം അംഗീകരിക്കും.സംസ്ഥാനത്തെ വിദ്യാഭ്യാസ പ്രവര്‍ത്തകര്‍, അക്കാദമിക വിദഗ്ധര്‍, പണ്ഡിതന്മാര്‍, നേതാക്കള്‍ എന്നിവരുടെ നേതൃത്വത്തില്‍ നടന്ന വിവിധ ചര്‍ച്ചകള്‍ക്കും സംവാദങ്ങള്‍ക്കും ശേഷമാണ് ഈ പദ്ധതിയുടെ ആശയം രൂപപ്പെടുന്നതും കര്‍മതലത്തിലെത്തുന്നതും. ഇസ്ലാമിക വിജ്ഞാനരംഗത്ത് പുതിയൊരു ഊര്‍ജ്ജം പകര്‍ന്നുനല്‍കുന്നതിനും അധ്യാപക സമൂഹത്തിന് ആത്മവിശ്വാസം നല്‍കുന്നതിനും ഈ പദ്ധതി സഹായകമാവുമെന്ന് പ്രത്യാശിക്കുകയാണ്. സമകാലികമായ ആശയങ്ങളെ പലപ്രദമായി ഉപയോഗപ്പെടുത്തി മദ്റസാ പ്രസ്ഥാനരംഗത്തെ പഠനപ്രവര്‍ത്തനങ്ങളെ കൂടുതല്‍ നവീകരിക്കുന്നതിനുള്ള ഒട്ടേറെ സാധ്യതകള്‍ പദ്ധതി മുന്നോട്ടുവെക്കുന്നുണ്ട്. മതവിദ്യാഭ്യാസ രംഗത്ത് സമസ്ത നിര്‍വ്വഹിച്ച ചരിത്രപരമായ ദൗദ്യത്തില്‍ പുതിയൊരധ്യായം കുറിക്കാന്‍ പദ്ധതി വഴിതുറക്കുമെന്ന് നമുക്ക് ആശിക്കാം.

മദ്രസകള്‍ മാറ്റങ്ങളെ വരവേല്‍ക്കണം

കേരളത്തില്‍ മതവിജ്ഞാനീയ രംഗത്ത് വലിയ സ്വാധീനം ചെലുത്തിയ മേഖലയാണ് മദ്രസ പ്രസ്ഥാനം. ശംസുല്‍ ഉലമ ഇ.കെ. അബൂബക്കര്‍ മുസ്ല്യാര്‍, ബാഫഖിതങ്ങള്‍ പോലെയുള്ള ദീര്‍ഘ ദൃഷ്ടിയും ബുദ്ധിശാലികളുമായ സമസ്ത കേരള ജംഇയ്യത്തുല്‍ ഉലമായുടെ പണ്ഡിത സാദാത്തുക്കളാണ് അതിന് നാന്ദികുറിച്ചത്. പ്രഭാതമായാല്‍ ഖുര്‍ആനും തിരുവചസ്സുകളും കയ്യില്‍പിടിച്ച്, തൊപ്പിയും മക്കനയും ധരിച്ച കുരുന്നുകൂട്ടം മതകലാലയങ്ങളിലേക്ക് വിദ്യനുകരാന്‍ പോകുന്ന കാഴ്ച കേരളത്തിന്റെ മാത്രം പ്രത്യേകതയാണ്. പ്രമുഖരായ മുസ്ലിം ബുദ്ധിജീവികളും രാജാക്കന്മാരും ഉത്തരേന്ത്യയില്‍ ജീവിച്ചുപോയിട്ടും ഈയൊരു സാംസ്ക്കാരിക എെശ്വര്യം അവിടെയില്ലെന്ന് നമ്മള്‍ അഭിമാനിക്കാറുമുണ്ട്. പക്ഷേ കുറച്ചുകാലങ്ങളിങ്ങോട്ടായി മദ്രസാരംഗത്ത് മൂല്യചുതി നേരിട്ടുകൊണ്ടിരിക്കുകയാണ്. വിദ്യാര്‍ത്ഥികളിലും അധ്യാപകരിലും മാനേജ്മെന്റിലും വിശിഷ്യ കേരളീയ മുസ്ലിം സമൂഹത്തിലും ഇത് കാണാന്‍ കഴിയും.
 ഇന്‍ഫര്‍മേഷന്‍ ടെക്നോളജി ദ്രുതഗതിയില്‍ വര്‍ദ്ധിച്ച് വ്യക്തികള്‍തോറും..... തുടര്‍ന്ന് വായികുക മൊബൈലും കംപ്യൂട്ടറും സുലഭമായ ഈ കാലഘട്ടത്തില്‍ വിദ്യാര്‍ത്ഥികളുടെ അഭിരുചിക്കനുസരിച്ചുള്ള പഠനം മദ്റസയില്‍ നടക്കുന്നുണ്ടോ എന്ന് ആലോചിക്കേണ്ടതുണ്ട്. ആരോഗ്യപരമായ ചര്‍ച്ചയിലൂടെ അതും നമുക്ക് മതപഠന രംഗത്ത് അനുകൂലമാക്കി മാറ്റിയെടുക്കാന്‍ കഴിയും. സൗഹൃദകൂട്ടായ്മയിലൂടെ ഒരു ഇസ്ലാമിക സി.ഡി. ആന്റ് ബുക്സ് ലൈബ്രറിയും ദീര്‍ഘദൃഷ്ടിയോടെ സ്മാര്‍ട്ട് ക്ലാസ് റൂമുകള്‍ നിര്‍മിക്കുകയും അതിലൂടെ മതപഠനരംഗത്തുള്ള കര്‍മ്മ ശാസ്ത്രങ്ങള്‍ കാണിച്ചും ചെയ്തും പഠിപ്പിച്ചാല്‍ നല്ല മാറ്റം ഉണ്ടാക്കാനാവും. നമസ്കാരം, വുളു പോലെ കര്‍മ്മങ്ങള്‍ കുട്ടികളെകൊണ്ട് സ്വയം ചെയ്യിപ്പിച്ച് മൊബൈലിലൂടെയോ വീഡിയോ റെക്കോര്‍ഡ് ചെയ്തോ സി.ഡി.യാക്കി മദ്രസയിലേക്ക് കൊണ്ടുവരികയും ന്യൂനതകള്‍ ചൂണ്ടികാണിക്കുകയും സി.ഡി.ലൈബ്രറിയില്‍ സൂക്ഷിക്കുകയും ചെയ്താല്‍ മദ്രസയോട് പുതുതലമുറക്കുള്ള അവജ്ഞ ഏറെക്കുറെ മാറ്റിയെടുക്കാന്‍ കഴിയും. ചരിത്ര പഠനത്തിനും ഖുര്‍ആന്‍ പഠനത്തിനും ഈ സംരംഭം ഏറെ പ്രയോജനപ്പെടും. ഇവ്വിഷയകമായി ഇനിയും ഒരുപാട് ചര്‍ച്ചകള്‍ നടക്കേണ്ടതുണ്ട്. അന്താരാഷ്ട്രീയ നിലയില്‍ ഖുര്‍ആന്‍ പഠനത്തിന്റെ നാനാര്‍ത്ഥങ്ങള്‍ ഉള്‍കൊള്ളുന്ന ഒരു സമ്പൂര്‍ണ്ണ ഖുര്‍ആനിക് സോഫ്റ്റ്വെയര്‍ സമസ്ത വിദ്യാഭ്യാസ ബോര്‍ഡിന്റെ കീഴില്‍ തയ്യാറാക്കണമെന്ന നിര്‍ദ്ദേശവും ഇതിനോട് ചേര്‍ത്ത് വായിക്കണം.
പ്രാപ്തരായ അധ്യാപകരില്ല എന്ന് പറയുന്നത് വെറുതെയാണ്. ഏത് ഭാഷയിലും ഏത് ശൈലിയിലും വളരെ സൈക്കോളിക്കലായി ക്ലാസ്സെടുക്കാന്‍ പ്രാപ്തരും കഴിവുറ്റവരുമായ ഒട്ടനവധി യുവ പണ്ഡിതന്മാര്‍ കേരളത്തിലുണ്ട്. സമൂല രംഗത്തും വര്‍ധിച്ചുവരുന്ന വിലക്കയറ്റം മുന്നില്‍ കണ്ട് പഠിച്ചത് പണയം വെച്ച് വിദേശ രാഷ്ട്രങ്ങളിലേക്ക് പറക്കുന്ന കാഴ്ച അഭംഗുരം തുടര്‍ന്നു കൊണ്ടിരിക്കുകയാണ്. ഒരു നേരത്തെ ക്ലാസ്സിന് എഴുന്നൂറ്റി അമ്പത് രൂപ ശമ്പളം കൊടുക്കുന്ന മദ്രസകളും, പ്ലസ്ടു വരെയുള്ള മദ്റസയില്‍ മൂന്നോ നാലോ അധ്യാപകരെ വെച്ച് അഡ്ജസ്റ്റ് ചെയ്യുന്ന ഏരിയകളും ഇന്നും കേരളത്തിലുണ്ട്. കഴിവുള്ള അധ്യാപകരെ മുന്‍നിര്‍ത്തി കുട്ടികളെ എങ്ങനെയെല്ലാം മതപരമായി പ്രാപ്തരാക്കിയെടുക്കാന്‍ കഴിയും എന്ന ചിന്ത കൂട്ടമായ ആലോചനയിലൂടെ പ്രധാനാധ്യാപകനില്‍ നിന്നുമുണ്ടാകണം. പഠിച്ചത് കുട്ടികള്‍ പ്രാവര്‍ത്തികമാക്കുന്നില്ല എന്നതും രക്ഷിതാക്കള്‍ അതില്‍ ബദ്ധശ്രദ്ധരല്ല എന്നതും സമയക്കുറവ് പ്രധാന വില്ലനാണെന്നതും ശരിതന്നെ. 
ഒരു നാട്ടില്‍ മതപരമായ ഉണര്‍വ് കൈവരിക്കാന്‍ പുതിയ സാഹചര്യത്തില്‍ അധ്യാപകരും വിദ്യാര്‍ത്ഥികളും മാത്രം ഉത്സുകരായിട്ടു കാര്യമില്ല. അവരേക്കാള്‍ ദീര്‍ഘദൃഷ്ടിയും കര്‍മ്മനിരതരുമായ മാനേജ്മെന്റ് ഭാരവാഹികള്‍ ഉണ്ടാകണം. അധ്യാപകരുടെ പോരായ്മകള്‍ കാണാനും പിഴവുകള്‍ മഞ്ഞക്കണ്ണടവെച്ച് കണ്ടുപിടിക്കാനും മാത്രം മിടുക്ക് കാണിച്ചാല്‍ പോരാ. സൗഹൃദചിന്തയിലൂടെ മതപരമായ മുന്നേറ്റത്തിനുള്ള ചര്‍ച്ചകള്‍ നടക്കണം. മുന്‍കാലങ്ങളില്‍ ഉലമാഉമറാ എന്ന കൂട്ടായ്മക്ക് വലിയ സ്വാധീനം ചെലുത്താന്‍ കഴിഞ്ഞിരുന്നു. കൂട്ടായ്മ ഇന്നും നിലവിലുണ്ടെങ്കിലും അവര്‍ക്കിടയില്‍ ഹാര്‍ഡ് വര്‍ക്ക് നടക്കുന്നില്ല.
ഒരു മണ്ഡലത്തില്‍ ഒരു മാതൃകാ മദ്രസ എന്ന പദ്ധതിക്ക് നാന്ദി കുറിക്കുകയാണെങ്കില്‍ ഭാവിയില്‍ സമൂലമാറ്റം വരുത്താന്‍ കഴിയും. മുഅല്ലിം രജിസ്റ്റര്‍ സര്‍വ്വീസുള്ള ഒരു ലക്ഷത്തോളം അധ്യാപകരെ ഏകോപിപ്പിച്ച് വിദ്യാഭ്യാസ ബോര്‍ഡുകള്‍ക്ക് തൊഴില്‍ രംഗത്തേക്കും കാലെടുത്ത് വെക്കാന്‍ കഴിയും. 
അത്യന്തം ദീര്‍ഘദൃഷ്ടിയോടെയുള്ള മാറ്റങ്ങള്‍ മദ്രസാ രംഗത്ത് അനിവാര്യമാണ്. കണ്ണും കാതും കൂര്‍പിച്ച് ഈ മേഖലയെ ഏത് നിമിഷവും തകര്‍ക്കാന്‍ ഇരുട്ടിന്റെ ശക്തികള്‍ പിന്നിലുണ്ട്(അവ: ചന്ദ്രിക ദിനപത്രം)


മദ്‌റസകളെ എതിര്‍ക്കുന്നവര്‍ മനുഷ്യത്വത്തെ എതിര്‍ക്കുന്നു: മുനവ്വറലി ശിഹാബ്‌ തങ്ങള്‍



'മദ്‌റസകള്‍ മാനവമോചനത്തിന്'

തിരൂര്‍‍: മനുഷ്യനെ മനുഷ്യനാക്കി വളര്‍ത്തുന്ന അടിസ്ഥാന കേന്ദ്രങ്ങളാണ്‌ മദ്‌റസകളെന്നും പള്ളി ദര്‍സുകളുടെ ശോഷണം മുസ്ലിം സമൂഹം അനുഭവിക്കുന്ന പ്രശ്നങ്ങളുടെ പ്രധാന കാരണമാണെന്നു മുനവ്വറലി ശിഹാബ്‌ തങ്ങള്‍ പറഞ്ഞു. മദ്‌റസകള്‍ മാനവമോചനത്തിനു എന്ന പ്രമേയത്തില്‍ സമസ്ത കേരള ജംഇയ്യത്തുല്‍ മുഅല്ലിമീന്‍ ജില്ലാ സമ്മേളനം ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു തങ്ങള്‍. കോട്ടുമല ബാബു മുസ്്ല്യാര്‍ അധ്യക്ഷത വഹിച്ചു. കെ കെ എസ്‌ തങ്ങള്‍ വെട്ടിച്ചിറ പതാക ഉയര്‍ത്തി. കോഴിക്കോട്‌ ഖാസി മുഹമ്മദ്‌ കോയ തങ്ങള്‍ ജമലുല്ലൈലി പ്രാര്‍ഥനക്കു നേതൃത്വം നല്‍കി. പിണങ്ങോട്ട്‌ അബൂബക്കര്‍, അബ്ദുസമദ്‌ പൂക്കോട്ടൂറ്‍, എം എ ചേളാരി, സലാഹുദ്ദീന്‍ വെന്നീയൂറ്‍ എന്നിവര്‍ വിവിധ സെഷനുകളില്‍ ക്ളാസെടുത്തു. ഹാജി എ മരക്കാര്‍ ഫൈസി, ഹബീബ്‌ സഖാഫി തങ്ങള്‍, റഹീം ചുഴലി, സയ്യിദ്‌ മുഈനുദ്ദീന്‍ ജിഫ്‌രി തങ്ങള്‍, കെ പി മുഹമ്മദ്‌ മുസ്്ല്യാര്‍, കെ പി എ റസാഖ്‌ ഫൈസി, കെ അലി മുസ്്ല്യാര്‍, പി എം റഫീഖ്‌ അഹമ്മദ്‌, ഈസാജിദ്‌ മൌലവി, ടി മൊയ്തീന്‍ മുസ്്ല്യാര്‍ പുറങ്ങ്‌, പി കെ അബ്ദുല്‍ ഖാദിര്‍, എ ഖാസിം സംസാരിച്ചു.


മദ്രസ്സകള്‍ ഭീകരവാദത്തിന്റെ കേന്ദ്രങ്ങളല്ല - പാണക്കാട് തങ്ങള്‍



പുതുപ്പണം: മദ്രസ്സകള്‍ തീവ്രവാദത്തിന്റെയും ഭീകരവാദത്തിന്റെയും കേന്ദ്രങ്ങളല്ലെന്നതും ധാര്‍മികതയുടെയും സാഹോദര്യത്തിന്റെയും വിളംബര കേന്ദ്രങ്ങളാണെന്നും പാണക്കാട് സയ്യിദ് ഹൈദരലി ശിഹാബ്തങ്ങള്‍ പറഞ്ഞു. പണിക്കോട്ടി അല്‍ മസ്ജിദുല്‍ ഹുദാ മദ്രസ്സയുടെ ശിലാസ്ഥാപനം നിര്‍വഹിക്കുകയായിരുന്നു അദ്ദേഹം. എം.പി. അബ്ദുള്‍കരീം അധ്യക്ഷത വഹിച്ചു. അബൂബക്കര്‍ ഫൈസി മലയമ്മ, ടി.കെ. അബൂബക്കര്‍ മുസ്‌ല്യാര്‍, പി.കെ. അബ്ദുള്‍അസീസ്, പി.കെ. ബാലകൃഷ്ണന്‍, നല്ലാടത്ത് രാഘവന്‍, മധു പുതുപ്പള്ളി, എം.പി. അഹമ്മദ്, സമീര്‍ ബാഖവി, നാരങ്ങോളി അന്‍സാരി, ജംഷീര്‍ ദാരിമി, റഷീദ് വാഴയില്‍, കോമത്ത് ഹാരിസ് എന്നിവര്‍ സംസാരിച്ചു.