റോഹിങ്ക്യയില്‍ കൂടുതല്‍ സേനയെ വിന്യസിക്കണമെന്ന് സ്യൂകി
www.islamonweb.net
സാമുദായി സംഘര്‍ഷം നടക്കുന്ന റോഹിങ്ക്യയില്‍ കൂടുതല്‍ സേനയെ വിന്യസിക്കണമെന്ന് മ്യാന്മറിലെ പ്രതിപക്ഷ നേതാവ് ഓങ്ങ് സാന്‍ സ്യൂകി. ശക്തമായി സേനയുടെ സാന്നധ്യം മാത്രമേ കാലങ്ങളായി തുടരുന്ന കലാപത്തിന് അറുതി വരുത്തൂവെന്ന് പത്രസമ്മേളനത്തില്‍ അവര്‍ പറഞ്ഞു.
ന്യൂനപക്ഷമായാലും ഭൂരിപക്ഷമായാലും അക്രമത്തിന്റെ പാത സ്വീകരിക്കുന്നത് രാജ്യത്തെ സാമൂഹിക അന്തരീക്ഷത്തില് നന്നല്ല. ഏത് മതക്കാരാണെങ്കിലും മനുഷ്യാവകാശങ്ങള് ഹനിച്ചു കൂടാ- സ്യൂകി പറഞ്ഞു.

റോഹിങ്ക്യമുസ്ലിംകള്‍ക്കെതിരെ പ്രദേശത്തെ ബുദ്ധമതക്കാര്‍ നടത്തിയ അക്രമങ്ങളെ അപലപിച്ച് സംസാരിക്കാന്‍ സ്യൂകി തയ്യാറാകാതിരുന്നത് നേരത്തെ ഏറെ വിവാദമായിരുന്നു. ഐക്യരാഷ്ട്ര സഭ വരെ നേരിട്ട് അപലപിച്ച ഒരു അതിക്രമത്തെ നിരാകരിക്കുന്നതിന് സ്യൂകി വിസമ്മതിച്ചതോടെ അവര്‍ നയിക്കുന്ന അവകാശസമരങ്ങളില്‍ ആഗോളജനത സംശയിച്ചു തുടങ്ങിയിരിക്കുന്നു.

അതെസമയം സൈനിക വിന്യാസം കലാപത്തിന് പരിഹാരമാകില്ലെന്നാണ് മനുഷ്യാവകാശ പ്രവര്‍ത്തകരുടെ പക്ഷം. ഭരണകൂടത്തിന് കീഴിലെ സൈന്യവും പട്ടാളവുമെല്ലാം അക്രമികളായ ബുദ്ധമതക്കാരെ സംരക്ഷിക്കുന്ന സമീപനമാണ് ഇതു വരെ സ്വീകരിച്ചിരുന്നതെന്ന് അവര്‍ വാദിക്കുന്നു.